നീ, ലില്ലി പൂക്കള്‍ വിരിഞ്ഞ രണ്ടു
തണ്ടുകള്‍ കൂട്ടികെട്ടി, പന്നലുകള്‍
തുന്നിചെര്തുണ്ടാകിയ ചെറിയ ബോക്കയുമായി,
മെയ് മാസം തീരുന്ന രാവില്‍
വീണ്ടും എന്നരികില്‍ വന്നു.
നാളെ പുതുമഴ പെയ്യാന്‍
കാത്തിരിക്കുന്ന നദിയെ കടന്ന്
ഏകനായ് പാടുന്ന എന്നരികില്‍ വന്നു.
മലമുകളില്‍ , സുര്യനെനോക്കുന്ന
കാട്ടുപൂക്കളും, ഇടയ്കിടെ പാടുന്ന
പേരറിയ കിളികളും ചിത്രശലഭങ്ങളും
എപ്പോഴോ പൂകുന്ന നീലകുറിഞ്ഞിയും
നിന്നെ കാത്തിരിക്കുന്നതുപോലെ തോന്നി.
ഞാന്‍ എന്നും ഏകനാണ്.
എന്നിട്ടും നീ ആ സമ്മാനം തന്നിട്ട്
തിരിച്ചു പോകുന്നു,കാത്തിരിക്കാന്നുള്ള പ്രതീക്ഷകള്‍ തന്നിട്ട്.
ഹൃദയത്തില്‍ എവിടെയോ
ഭൂതകാലത്തിന്റെ മധുരമാം ഓര്‍മ്മകള്‍
നിന്നെ അസ്വസ്ഥമാകുന്നുണ്ടാവാം.
നിന്റെ നടത്തത്തില്‍ , ചെറിയ പുല്ലുകള്‍ക്കുപോലും
നിവൃതി തോന്നുന്നുണ്ടാവാം….
അറിയാത്ത ഭാഷയില്‍
എന്തൊക്കെയോ നിര്‍ത്താതെ നീ പറഞ്ഞു..
ആ സമയമൊക്കെ നിന്റെ കണ്ണില്‍
എന്റെ ചിരിക്കുന്ന രൂപമായിരുന്നു.
നീ എന്റെ മുന്നില്‍ വരുമ്പോള്‍
ഞാന്‍ ബധിരനാണ്,മൂകനാണ്
എന്റെ കണ്ണുകള്‍ക് തിമിരമാണ്.
അതാണ് ഞാന്‍ നിന്നോടൊരു സ്വപര്‍ശനതിനായ്
കേഴുന്നത്.
ഒന്നും മിണ്ടാതെ നീ വീണ്ടും നടന്നകലും…
ഞാന്‍ ,
അടുത്ത മെയ് മാസത്തിന്റെ
അന്ത്യത്തിനായ് കാത്തിരിക്കും!
സ്ത്രീകളെ മനസ്സിലാകാന്‍ ആര്‍ക്കു കഴിയും?
ഒന്നികലുകളെക്കാള്‍ കൂടുതല്‍ എന്റെ പ്രിയപെട്ടവള്‍ ,
വേര്‍പാടിനെ ആഗ്രഹിക്കുന്നു.
അല്ലെങ്കില്‍ എന്നെ തനിച്ചാകി അവള്‍
ഇരുട്ടിലിരുന്നു കരയുമോ?
1 comment
Trackback e pingback
No trackback or pingback available for this article
superb….