ഇതൊരു പഴയ കഥയാണ്,പഴയ
കരിയിലയും മണ്‍കട്ടയും തന്നെ
പ്രധാന കഥാപാത്രങ്ങള്‍.
ഇപ്രാവശ്യം അവര്‍ പോയത്
കാശിക്കല്ല,അതൊരു ഒളിച്ചോട്ടമായിരുന്നു.
കാരണം, അവര്‍ പ്രണയിച്ചിരുന്നു.
പതിവുപോലെ,
വില്ലന്മാരായ കാറ്റും മഴയും വന്നു..
ഹോ!
അവരുടെ വേര്‍പിരിയല്‍
വികാരതീവ്രമായിരുന്നു.
മണ്‍കട്ടയോടു ചെര്‍ന്നിരിക്കാന്‍
കരിയില കഴിവിന്റെ പരമാവധി ശ്രെമിച്ചു..
വിഫലമായ നിരവധി ശ്രെമങ്ങള്‍ക്ക് ശേഷം
അനിവാര്യമായ അന്ത്യം വന്നെത്തി.
ഉരുകി തീരും മുന്‍പ് മണ്‍കട്ട
അവസാനമായി കരിയിലയെ ചുംബിച്ചു.
പക്ഷെ,
ഇതോടെ കഥ തീരുന്നില്ല,
കരിയില പുതിയോരിലയായി
പുനര്‍ ജനിച്ചു;മണ്‍കട്ടയും!
ഇല, ചെടിയില്‍ നിന്നുള്ള മോചനത്തിനായി
കാത്തിരിക്കുന്നു,
മണ്‍കട്ട ഇല വരുന്നതും.
ഇനിയും കാറ്റും മഴയും വരുമോ
എന്നതാണ്
നാം കാത്തിരുന്ന് കാണേണ്ടത്.
അങ്ങനെ സംഭവിക്കല്ലേ
എന്നേ ഞാന്‍ എന്നും പ്രാര്‍ത്ഥിക്കൂ
കാരണം
ഞാനുമിതുപോലെയൊരു
കാത്തിരിപ്പിലാണ്.
അവര്‍ കൂടി ചേര്‍ന്നാല്‍ മതിയായിരുന്നു,
മഴയും കാറ്റും വരാതിരുന്നാല്‍ മതിയായിരുന്നു.
1 comment
Trackback e pingback
No trackback or pingback available for this article
Good one……..