posted by on General

10 comments

എല്ലാവരും എങ്ങനെ ഒന്ന് എപ്പോളെങ്കിലും വിളിച്ചിട്ടുണ്ടാവും, ഇന്നലെ ഞാനും അങ്ങനെ ഒന്ന് വിളിച്ചു, നെഞ്ചില്‍ തട്ടി…

രാത്രി പത്തര കഴിഞ്ഞു കാണും.ഓഫീസില്‍ നിന്നും ഇറങ്ങിയപ്പോള്‍ നന്നായിട്ട് വൈകി. എങ്ങനെയോ പൈപ്പ് ലൈനില്‍ എത്തി.പിന്നെയും നീണ്ട കാത്തിരിപ്പ്‌…

നീ എന്ത് കണ്ടിട്ടാണ് ഇങ്ങനെ നില്കുന്നതെന്ന് ഞാന്‍ തന്നെ എന്നോട് പല തവണ ചോദിച്ചു.ചീറി പാഞ്ഞു പോകുന്ന വണ്ടിക്കള്‍ …ആര്‍കും ഒരു പരാതി വേണ്ടല്ലോ എന്ന് കരുതി കാണുന്നവര്‍ക്ക് എല്ലാം കൈ കാണിച്ചു. ആരും നിര്‍ത്തിയില്ല എന്ന് മാത്രമല്ല ചിലര്‍ എന്നെ തുറിച്ചു നോക്കുകയും ചെയ്തു.കൈ നീട്ടി കൈ നീട്ടി കൈ ഒരു പാകം ആയി.
ഇന്നു രാവിലെ മുതല്‍ നല്ല കോളായിരുന്നു, വഴിയില്‍ കൂടെ പോകുന്നവര്‍ പോലും തിരിഞ്ഞു നിന്ന് കടിച്ചു.മാനഹാനി, സമയ നഷ്ടം ദേ ഇപ്പോള്‍ മോഹ ഭന്ഗവും.

പൈപ്പ് ലൈനില്‍ ഒരു മനുഷ്യ ജീവി പോലും ഇല്ല, ആകെ ഉള്ളത് മനുഷ്യന്‍ ആണോ എന്നു ചെകുത്താന്‍ പോലും ഡൌട്ട് അടിക്കുന്ന ഞാന്‍ മാത്രം. ഓ മറന്നു, അവിടെ ഒരു തട്ട് കട ഉണ്ടായിരുന്നു, കൊറേ ആള്‍കാര്‍ അവിടെ കുറച്ചു മാറി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു.ഹം എനിക്ക് വിശപ്പും ദാഹവും ഒന്നു വൃത്തിയായി തോന്നിയിട്ട് ഒരു മാസം തികച്ചും ആയി. സമയം ഓടി കൊണ്ടേയിരുന്നു.എന്റെ കൈ ഇപ്പോള്‍ കര്‍ത്താവിന്റെ കൈ പോലെ വിടര്‍ന്നിരിക്കുകയാണ്. എന്നിട്ടും ഒരൊറ്റ മനുഷ്യനും നിര്‍ത്തിയില്ല.പെട്ടന്ന് സിഗ്നല്‍ പച്ച കത്തി.കൊറേ വണ്ടിക്കള്‍ പാഞ്ഞു പോയി. കൊറേ വണ്ടിക്കള്‍ക്കിടയില്‍ ഞാന്‍ മാത്രം.പെട്ടന് ഒരാള്‍ ബൈക്ക് ഒതുക്കുന്നതു പോലെ തോന്നി. കര്‍ത്താവേ താങ്ക് യു എന്നു മനസ്സില്‍ പറയന്‍ തുടങ്ങുമ്പോള്‍ തന്നെ പുറകെ വന്ന ഇന്നോവ അയാളുടെ ബൈക്കില്‍ ഇടിച്ചു….

ഹോ എന്റെ ദൈവമേ..

അയാള്‍ ചാടി ഇറങ്ങി. അല്ല അയാള്‍ ഓടുകയായിരുന്നു.ഞാന്‍ മിന്നല്‍ ഏറ്റപോലെ നിന്നു.അയാളുടെ ബൈക്ക് ആര്‍കും വേണ്ടാത്ത പോലെ കിടന്നു.ഇന്നോവ കുറച്ചു മാറി ഒതുക്കി.എവിടെ നിന്നോ കൊറേ ആള്‍കാര്‍ വന്നു.ജീവിതത്തില്‍ ആദ്യമായി നേരിട്ട് കാണുന്ന അക്സിടെന്റ്റ് .അതും എന്റെ തൊട്ടു മുന്‍പില്‍ .അയാള്‍ പതുക്കെ നടന്നു വന്നു. എന്തൊക്കെ ചോദിയ്ക്കാന്‍ തോന്നിയെങ്കിലും ഒന്നും പുറത്തേക്കു വന്നില്ല.ഇന്നോവയുടെ ഡ്രൈവര്‍ പതുക്കെ ഞങ്ങളുടെ അടുത്തേക്ക് വന്നു.അയാള്‍ അവിടെ നിന്നിരുന്നവരെ തുറിച്ചു നോക്കി. ബൈക്ക് ഓടിച്ചിരുന്ന ചേട്ടായി പതുക്കെ ബൈകിന്റെ ചുറ്റും നടന്നു. പിന്നെ ബൈക്ക് പൊക്കി എടുക്കാന്‍ നോക്കി. എന്നെ നോക്കി എന്തോ പറഞ്ഞു.ഞാന്‍ പെട്ടന്ന് ബൈക്ക് പോക്കാന്‍ പുള്ളിയെ ഹെല്പ് ചെയ്തു.അയാള്‍ ബൈകിന്റെ ചുറ്റും നോക്കി. എന്റെ വിറവല്‍ ഇതുവരെ മാറിയില്ല. അയാള്‍ എന്നെ ദയനീയമായി നോക്കി.എന്തായിരുന്നു എന്റെ മുഖതെന്നു എനിക്ക് ഇപ്പോള്‍ ഓര്‍ക്കാന്‍ പോലും പറ്റുന്നില്ല.ചിലപ്പോള്‍ അയാള്‍ എന്നെ തല്ലും എന്നു വരെ തോന്നി പോയി.

എവിടെ നിന്നോ വന്ന ഒരു അപ്പാപനെ ഇന്നോവയുടെ ഡ്രൈവര്‍ ചീത്ത പറഞ്ഞു, “നിങ്ങള്‍ ലിഫ്റ്റ്‌ ചോദിക്കുന്നവര്‍ കുറച്ചു കൂടെ മുന്നോട്ടു മാറി നിന്നു ചോദിചൂടെ” എന്നൊക്കെ.നമുടെ പാവം ചേട്ടായി ബൈക്കിന്റെ ചുറ്റും എപ്പോളും നടക്കുവാണ്,ചിലര്‍ അയാളോടെ വീടും സ്ടലവും ചോദിക്കുന്നു, ഞാന്‍ മാത്രം മിണ്ടാതെ പാവത്തിനെ പോലെ നില്കുവാനു.

ബൈകിനു അധികം പ്രോബ്ലം ഒന്നും പറ്റിയിട്ടില്ല. എനിക്കും സമാധാനം ആയി.
അയാള്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു.പിന്നെ എന്നെ നോക്കി,”വാ കേറ് ” എന്നു പറഞ്ഞു.മറ്റൊന്നും ചിന്തികാതെ ഞാന്‍ ചാടി കേറി. എന്തായാലും ഒരു അപകടം ഞാന്‍ പ്രതീക്ഷിച്ചു.എന്നാലും എനിക്ക് അയാളോട് സഹതാപം തോന്നി.ഒരു നല്ല മനസുണ്ടാകുന്നതും ചിലപ്പോള്‍ പാര ആകും.

അയാളുടെ സ്പീട് 20 ഇല്‍ നിന്നും കേറി കൊണ്ടിരുന്നു.ഇടക്ക് പതുക്കെ അയാളോട് പറഞ്ഞു, “രാത്രി നന്നായി വൈകിയത് കൊണ്ട…സോറി, എനിക്ക് ….”
അയാള്‍ പറഞ്ഞു, “രണ്ടു പേരുടെയും അടുത്ത് തെറ്റുണ്ട്, അവര്‍ ഓവര്‍ സ്പീഡ് ആയിരുന്നു, ഞാന്‍ നിര്‍ത്താനും പാടിലായിരുന്നു”. ശെരിയ ഞാന്‍ കൈ കാണിക്കാനും പാടിലായിരുന്നു.

കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ഞാന്‍ അയാളോട് പേര് ചോദിച്ചു, എന്താ പറഞ്ഞതെന്ന് ഞാന്‍ മറന്നു പോയി, പക്ഷെ പുള്ളിക്ക് ഒരു നല്ല പേരായിരുന്നു.ഫോര്‍ട്ട്‌ കൊച്ചിയില്‍ ആണ് വീട്.വൈറ്റില കണ്ണടച്ച് തുറക്കും മുന്‍പ് എത്തി.ബൈക്കില്‍ നിന്നും ഇറങ്ങിയപ്പോള്‍ അയാള്‍ എന്നെ നോക്കി ചിരിച്ചു.ഞാന്‍ താങ്ക്സ് പറഞ്ഞു.വേറെ എന്തെങ്കിലും പറയും മുന്‍പ് നന്ദി ഉണ്ട് അനിയാ എന്നാ ഭാവത്തില്‍ അയാള്‍ പാഞ്ഞു പോയി.

ഇനി എന്ത്..? ഞാന്‍ പിന്നെയും റോഡിലേക്ക് നോക്കി.വൈറ്റിലയിലും ആരും ഇല്ല.അല്പനെരത്തിന് ശേഷം ഒരു പെട്ടിഓട്ടോ റിക്ഷ വന്നു.അയാള്‍ ചോദിച്ചു എവിടെ പോകാന? ഞാന്‍ പറഞ്ഞു, “അരൂര്‍’. “വാ കേറിക്കോ” അയാള്‍ ഡോര്‍ തുറന്നു. പെട്ടന്ന് എവിടെ നിന്നും കുറെ പേര്‍ കൂടെ ഓടിവന്നു. അതും ഇതുപോലെ വേഗം നല്ല കൂടുതല്‍ ആയിരുന്നു.അത് കൊണ്ട് തന്നെ ഇന്നലെത്തെ സമയത്ത് വീട്ടില്‍ എത്തി.

വീട്ടില്‍ എത്തി കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അമ്മൂമായുടെ കാള്‍ , ഒരു മരണ വാര്‍ത്ത‍ ആയിരുന്നു. അമ്മയുടെ കൊച്ചപ്പന്‍ മരിച്ചു.വെറുതെ പ്രൊജക്റ്റ്‌ ടീമില്‍ ഉള്ള എല്ലാവരുടെയും BP കൂട്ടണ്ട എന്നു കരുതി നേരത്തെ അമ്മയോട് പറഞ്ഞു, “എനിക്ക് വരാന്‍ പറ്റിലാട്ട!”

ഇന്നു ഏതായാലും നല്ല ദിവസം ആയിരുന്നു.മെയിലും തെറിയും അക്സിടെന്റും ഹോ

അങ്ങനെ ഒരുപാട് ഓര്‍മകളുമായി പുതു വര്‍ഷത്തിലെ ജനുവരി ആറു കടന്നു പോയി.

10 comments

  1. Rashmi
    • martin
  2. Sreejith
  3. Thomson
  4. shinojc
  5. Vijith
  6. agnish

Trackback e pingback

No trackback or pingback available for this article

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)