Archive for the ‘കവിതകള്‍’ Category

posted by on കവിതകള്‍, കോളേജു കവിതക്കള്‍

1 comment

sea love

മഞ്ഞുള്ള രാത്രിയുടെ അന്ത്യത്തിൽ
നീ എനിക്കു തന്നത്
ദഹിക്കാത്ത കവിതാശകലങ്ങൾ മാത്രമാണ്.

posted by on കവിതകള്‍

2 comments

രൂപാന്തരണം

പലര്‍ക്കായി പണയം വെച്ച തലച്ചോറായിരുന്നു എന്റേത്.
ചിറകുക്കള്‍ ഉണ്ടായിരുന്നെങ്കിലും
പറക്കാന്‍ ഞാന്‍ മറന്നു പോയിരുന്നു.

ആര്‍ക്കോ വേണ്ടി പാടുന്നതായിരുന്നു, എന്റെ പാട്ടുകള്‍;
ഇല്ലാത്ത മനുഷ്യരെ പറ്റിയായിരുന്നു ഞാന്‍ പാടിയിരുന്നത് .

നിഴലുകളുടെ പ്രണയമായിരുന്നു എനിക്ക് പ്രിയപെട്ടത്‌,
നിഴലുക്കള്‍ വേര്‍പ്പെടുമ്പോള്‍ ഞാന്‍’അസഹനീയമായ ദുഃഖത്താല്‍ കരഞ്ഞു.

posted by on കവിതകള്‍

2 comments

നിങ്ങള്‍ എന്നോട് ഏറ്റവും അധികം
പറയുന്നത് നിശബ്ധനായിരിക്കാനാണ്…
പക്ഷെ,
ഈ നിശബ്ദത എന്നെ
തടവുകാരനക്കുന്നു.

പഴങ്കഥ

Oct
2011
03

posted by on കവിതകള്‍, കോളേജു കവിതക്കള്‍

1 comment

ഇതൊരു പഴയ കഥയാണ്,പഴയ കരിയിലയും മണ്‍കട്ടയും തന്നെ പ്രധാന കഥാപാത്രങ്ങള്‍. ഇപ്രാവശ്യം അവര്‍ പോയത് കാശിക്കല്ല,അതൊരു ഒളിച്ചോട്ടമായിരുന്നു. കാരണം, അവര്‍ പ്രണയിച്ചിരുന്നു.

posted by on കവിതകള്‍, കോളേജു കവിതക്കള്‍

5 comments

ചിലപ്പോള്‍ പ്രണയം
നമ്മിലേക്ക്‌ വരുന്നത്
നാമറിയാതെയായിരിക്കും.
നിശബ്ദമായി,
ഒരു പുഞ്ചിരിയായി
അതു ഹൃദയത്തിലേക്കു
തുളഞ്ഞുകയറും.

posted by on കവിതകള്‍

1 comment

വിടപറയുമ്പോള്‍ നിനക്ക് തരാന്‍ എന്റെ കൈയില്‍ വാടി കരിഞ്ഞ റോസാപൂക്കള്‍ മാത്രം. തിരിഞ്ഞു നോക്കാതെ നോക്കെത്താ ദൂരത്തേക്കു നീ നടന്നു നീങ്ങുമ്പോള്‍ എന്റെ കണ്ണില്‍ നിറഞ്ഞ ചെറു കണ്ണുനീര്‍ തുള്ളി പോലെ, നിന്റെ ഓര്‍മ്മക്കള്‍ ഈ മണ്ണിലേക്ക് ലയിച്ചു ചേര്‍ന്നെങ്കില്‍… പോകുമ്പോള്‍ അവന്‍ പറഞ്ഞു, ഇന്നു ഇരക്കള്‍ വേട്ടകാരനെ വേട്ടയാടുന്നു. മുറിവേല്പ്പിച്ചവനെ തിരിച്ചു മുറിവേല്പ്പിച്ചു കൊണ്ട് രാത്രിയുടെ കറുത്ത മക്കളോടൊപ്പം ഇരക്കള്‍ മറന്നിരിക്കുന്നു.. ഇരയുടെ മനസറിഞ്ഞ വെട്ടകാരനും വേട്ടകാരന്റെ മനസറിഞ്ഞ ഇരയും അവസാനം മുറിവുക്കള്‍ പരസ്പരം വെച്ചു [...]

posted by on കവിതകള്‍, മഴ

5 comments

ആദ്യമായി ഞാന്‍ എപ്പോഴായിരുന്നു മഴയില്‍ കുളിച്ചത്? എന്നായിരുന്നു ഞാന്‍ ഈ മഴയുടെ കുളിരില്‍ ആദ്യമായ് ഉറങ്ങിയത്? ഓര്‍മയിലെങ്കിലും എന്നും ഈ മഴ എന്റെ കൂടെയുണ്ടായിരുന്നു. പിരിയാത്ത ഒരു നല്ല കൂട്ടുക്കാരനായ്… അന്നൊരു പെരുമഴയത്ത് ചെറു കുടയും തോളില്‍ ഒരു ബാഗുമായ് ഒരു കൂട്ടം അപരിചിത മുഖങ്ങള്‍ക്കിടയില്‍ ഞാന്‍ പകച്ചു നിന്നു.

posted by on കവിതകള്‍

6 comments

അവള്‍ എന്റെ തോളില്‍ ചാരി കിടന്നു കൊണ്ടു പറഞ്ഞു : “കുടിക്കാതിരുന്നാല്‍ സ്വര്‍ഗ്ഗ രാജ്യം കിട്ടും” ഞാന്‍ കുടി നിര്‍ത്തി. സ്വര്‍ഗ്ഗ രാജ്യം കിട്ടാന്‍ വേണ്ടിയല്ല, അവള്‍ പറഞ്ഞത് കൊണ്ടു മാത്രം. പക്ഷെ, പിന്നെ അവള്‍ ഒരിക്കലും എന്റെ തോളില്‍ ചാരി കിടന്നില്ല. ഞാന്‍ പിന്നെയും കുടിയനായി. കറുത്ത നിറമായിരുന്നു അവന്റെ ചിരിക്ക് എനിക്ക് പേടിയായിരുന്നു അവനെ,ആ ചിരിയെ. അതുകൊണ്ടാണ് ആ ചെറിയ പൂച്ചകുട്ടിയുമായി ഞാന്‍ ഇരുണ്ട മുറിയിലേക്ക് കേറിയത്‌ കുറെ നാളുകളായി മനസ്സില്‍ കരുതിയ സ്നേഹം [...]

posted by on കവിതകള്‍

1 comment

ഞാന്‍ ഇപ്പോള്‍ ഒരു യാത്രയുടെ അവസാനത്തിലാണ്…ഇന്നു എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ കല്യാണം ആയിരുന്നു.അവള്‍ എന്റെ ആരൊക്കെയായിരുന്നു…ഇപ്പോള്‍ എന്തോ ഒരു ശുന്യത.. ഇന്നു ഒക്ടോബറിലെ ഒരു ഞായറാഴ്ച. എന്നെ കാത്തു കൂട്ടുകാര്‍ ….നിര്‍ത്താതെ വരുന്ന ഫോണ്‍ കോള്‍സ്. ഞാന്‍ തീരുമാനിച്ചു,വൈകി പോയാല്‍ മതി. അവര്‍ എന്നെ വിളിച്ചു കൊണ്ടേയിരുന്നു. അവസാനം ഒരുത്തന്‍ പറഞ്ഞു, “ഡാ its too much”. എനിക്ക് എന്നോട് തന്നെ വെറുപ്പ്‌ തോന്നി.വൈറ്റിലയിലെ archiesടെ കടയില്‍ കേറി. ഇന്നലെ ചാറ്റിലൂടെ കണ്ട വിജയ്‌ സര്‍ [...]

posted by on കവിതകള്‍

1 comment

ആദ്യമായ് മരണത്തെ പറ്റി ചിന്തിച്ചത് ആരാണ്? ദൈവമാണ്;അതെ ദൈവം തന്നെ. മരണത്തെ പേടിച്ച് ദൈവം മണ്ണുകൊണ്ട് മനുഷ്യനെ ഉണ്ടാക്കി. മരണമുണ്ടാകാന്‍ വേണ്ടി ജീവനും കൊടുത്തു. മനുഷ്യന്‍ വിഡ്ഢിയാണോ? അവന്‍ ദൈവത്തെ ഉണ്ടാക്കിയപ്പോള്‍ ജീവന്‍ കൊടുത്തില്ല. ദൈവം മരിക്കരുതല്ലോ…!!!!