Archive for the ‘General’ Category

posted by on General

No comments

I ആദ്യ പ്രണയം…. അത് മരണം വരെ നീണ്ടു നില്‍കുന്ന വേദനയാണ്.. II തീ പോലെ പൊള്ളുന്ന മണലിലൂടെ നടക്കുമ്പോള്‍ ഒരു പക്ഷെ, ഞാന്‍ നിന്നെ ആഗ്രഹിക്കും. തണുത്തുറഞ്ഞ മുറിയില്‍ കിടക്കുമ്പോള്‍ നിന്റെ സാമിപ്യം ഞാന്‍ കൊതിക്കും. പക്ഷെ, അടുത്തു വരുമ്പോള്‍ അകലെയായിരുന്നു നീയെങ്കില്‍ എന്നു തോന്നിപ്പോകുന്നു. III ആളുകള്‍ അയാളെ തണുപ്പന്‍ എന്നു വിളിച്ചു.അയാളുടെ കണ്ണുകള്‍ ചത്ത മീനെ ഓര്‍മ്മപ്പെടുത്തികൊണ്ടിരുന്നു.ചിലപ്പോളൊക്കെ അയാള്‍ എന്റെ മുന്നിലൂടെ നടന്നു പോകാറുണ്ട്.ലജ്ജ നിറഞ്ഞ ഒരു പുഞ്ചിരിയോടെ അയാള്‍ മുഖം താഴ്ത്തികൊണ്ട് [...]

posted by on General

No comments

കൊതുക്കിന്റെ കാര്യം മഹാ രസമാണ്.. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും വന്നു കേറി ചോരക്കുടികുന്ന, ആര്‍ക്കും ഉപകാരമില്ലാത്ത ഒരു ജീവി.. ചിലപ്പോള്‍ തോന്നാറുണ്ട്, എന്തിനാ ദൈവം ഈ ജീവിയെ ഇങ്ങനെ കൊണ്ടു നടക്കുന്നതെന്ന്!

posted by on General

No comments

വിടരുവാന്‍ തുടങ്ങിയ എന്റെ ഇതളുകള്‍ നുള്ളിയെറിഞ്ഞു നീ തിരിഞ്ഞു നോക്കാതെ നടക്കവേ മണ്ണിലലിഞ്ഞു ചേര്‍ന്ന ചോരകണികകള്‍ പറഞ്ഞു : “പ്രണയം, ഇനിയും എത്രയോ അകലെയാണ് നിനക്ക്!”

posted by on General

No comments

അതെ, ആവശ്യമില്ലയായ്മയുടെ മണിക്കൂറുക്കളിലൂടെയുള്ള എന്റെ യാത്ര. ഞാന്‍ എന്തിനെയാണ് തിരഞ്ഞുകൊണ്ടിരുന്നത്? ഇനി ഞാന്‍ തിരിഞ്ഞു നോക്കേണ്ടത് എവിടെയ്ക്കാണ്? ചോദ്യങ്ങള്‍ കൊണ്ട് ഞാന്‍ പെട്ടന്ന് ക്ഷീണിതനായതു പോലെ.. ഒരു നിമിഷം കൊണ്ട് മനുഷ്യനെന്ന സ്വാതന്ത്രത്തെ എറിഞ്ഞുടച്ചു സ്വയം ചങ്ങലയില്‍ ബന്ധിക്കപ്പെട്ട പോലെ..

posted by on General

No comments

കഴിഞ്ഞ ദിവസം ദൈവത്തെ കണ്ടപ്പോള്‍, ജീവിതത്തിന്റെ അറിയാതൊരു വഴിയില്‍ നെടുവീര്‍പ്പിട്ടു നില്‍കുന്ന എന്നെ നോക്കി ദൈവം പറഞ്ഞു, “നിന്നെ ഇതിനാനോട ഞാന്‍ പടച്ചു വിട്ടത്? ചുമ്മാ നിന്നു മോങ്ങാതെ അടിച്ചു പോളികട ജീവിതം..”

posted by on General

2 comments

കള്ളിമുള്‍ചെടിക്കള്‍ക്കിടയില്‍ അറിയാതെ വളര്‍ന്നു പോയൊരു പാവം ചെടിക്ക്, വര്‍ഷത്തിലൊരിക്കല്‍ പെയ്യുന്ന മഴ എന്തായിരിക്കാം നല്‍ക്കുന്നത്? മഴയുടെ മുഴുവന്‍ സ്നേഹവും ആ ചെടിക്ക് കൊടുത്തു അതിനെ വളര്‍ത്തിയാലും മുള്ളുകള്‍ക്കിടയിലമർന്നു അതു പിടയില്ലേ? എങ്കിലും കള്ളിമുള്‍ചെടിക്കള്‍ക്കിടയിലെ ഏകാന്തതയെക്കള്‍ ആ പിടച്ചില്‍, അതുമാത്രം ചെടിയാഗ്രഹിക്കുന്നു.

posted by on General

2 comments

വഴുതി വീണ വാക്കുകളില്‍ ചിലത് ഉറങ്ങി കിടന്ന ആരുടെയോ തലയില്‍ വീണു. നിലക്കാതെ ഒഴുകിയ കോപാഗ്നിയില്‍ ചെറു ഈയാം പാറ്റക്കള്‍ വെന്തു മരിച്ചു. അവള്‍ വൃത്തിയാക്കി കൊണ്ടിരുന്നു, ഞാന്‍ വൃത്തികേടാക്കിയും. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് മടുത്തു, അവള്‍ക്കും. ഞാന്‍ വൃത്തിയാകാന്‍ തുടങ്ങി, അവള്‍ വൃത്തികെടാക്കാനും. പുറത്തു നിന്നു നോക്കിയവര്‍ ചിരിച്ചു, ഞങ്ങള്‍ പറഞ്ഞു, “ഇതാണ് ജീവിതം”

posted by on General

10 comments

എല്ലാവരും എങ്ങനെ ഒന്ന് എപ്പോളെങ്കിലും വിളിച്ചിട്ടുണ്ടാവും, ഇന്നലെ ഞാനും അങ്ങനെ ഒന്ന് വിളിച്ചു, നെഞ്ചില്‍ തട്ടി… രാത്രി പത്തര കഴിഞ്ഞു കാണും.ഓഫീസില്‍ നിന്നും ഇറങ്ങിയപ്പോള്‍ നന്നായിട്ട് വൈകി. എങ്ങനെയോ പൈപ്പ് ലൈനില്‍ എത്തി.പിന്നെയും നീണ്ട കാത്തിരിപ്പ്‌… നീ എന്ത് കണ്ടിട്ടാണ് ഇങ്ങനെ നില്കുന്നതെന്ന് ഞാന്‍ തന്നെ എന്നോട് പല തവണ ചോദിച്ചു.ചീറി പാഞ്ഞു പോകുന്ന വണ്ടിക്കള്‍ …ആര്‍കും ഒരു പരാതി വേണ്ടല്ലോ എന്ന് കരുതി കാണുന്നവര്‍ക്ക് എല്ലാം കൈ കാണിച്ചു. ആരും നിര്‍ത്തിയില്ല എന്ന് മാത്രമല്ല ചിലര്‍ [...]

posted by on General

1 comment

വാച്ചിന്റെ സൂചികള്‍ നെഞ്ചില്‍ തറക്കുന്ന വേദന.. ആ കാലിനൊപ്പം ഒടുവാനുള്ള എത്ര എത്ര വിഫല ശ്രമങ്ങള്‍ പക്ഷെ എന്റെ കാലുക്കള്‍ അശക്തമാണ് .. ! എല്ലാവരും വേട്ടക്കു പോയപ്പോള്‍ ഞാന്‍ സ്വയം ഒരു ഇരയുടെ വേഷമണിഞ്ഞു, ഇരുളില്‍ മറഞ്ഞിരുന്നു. പക്ഷെ ദൈവമെന്നെ വേട്ടയാടി നീ എന്നോട് നുണകള്‍ മാത്രം പറയുന്നു. ഒരു നുണയുമായി പോരുത്തപെട്ടു വരുമ്പോള്‍ അടുത്ത നുണയുമായി എന്നെ നീ ചുംബിക്കുന്നു. ഇപ്പോള്‍ നീ തന്നെ ഒരു നുണയായി തീര്‍ന്നിരിക്കുന്നു. അവര്‍ പറഞ്ഞു, “നിനക്ക് ഒന്നും [...]

posted by on General

No comments

ഇന്നു നമുടെ രാജ്യത്തെ നടുകിയ ഒരു ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികം.നമുക്ക് അഭിവാദനം ചെയ്യാം ഭാരതത്തിന്റെ ഓരോ വീരപുത്രന്മാരെയും, അവര്‍ നമുക്കായി പൊരുതി നമുടെ അഭിമാനം കാത്തു.ഇനി ഒരു നടുക്കത്തെ കാത്തിരിക്കാതെ നമുക്ക് ഇരു കണ്ണുകള്‍ ജാഗ്രതയോടെ തുറക്കാം.. ജയ് ഹിന്ദ്‌! വിക്കി ആ നടുക്കത്തെ ഇങ്ങനെ രേഖപ്പെടുത്തിയിരികുന്നു : “http://en.wikipedia.org/wiki/2008_Mumbai_attacks” ഒരു വീഡിയോ കൂടെ…..