മഞ്ഞുള്ള രാത്രിയുടെ അന്ത്യത്തിൽ
നീ എനിക്കു തന്നത്
ദഹിക്കാത്ത കവിതാശകലങ്ങൾ മാത്രമാണ്.
|| Read more
പലര്‍ക്കായി പണയം വെച്ച തലച്ചോറായിരുന്നു എന്റേത്.
ചിറകുക്കള്‍ ഉണ്ടായിരുന്നെങ്കിലും
പറക്കാന്‍ ഞാന്‍ മറന്നു പോയിരുന്നു.
ആര്‍ക്കോ വേണ്ടി പാടുന്നതായിരുന്നു, എന്റെ പാട്ടുകള്‍;
ഇല്ലാത്ത മനുഷ്യരെ പറ്റിയായിരുന്നു ഞാന്‍ പാടിയിരുന്നത് .
|| Read more
I
ആദ്യ പ്രണയം….
അത് മരണം വരെ നീണ്ടു നില്‍കുന്ന വേദനയാണ്..
II
തീ പോലെ പൊള്ളുന്ന മണലിലൂടെ നടക്കുമ്പോള്‍
ഒരു പക്ഷെ,
ഞാന്‍ നിന്നെ ആഗ്രഹിക്കും.
തണുത്തുറഞ്ഞ മുറിയില്‍ കിടക്കുമ്പോള്‍
നിന്റെ സാമിപ്യം ഞാന്‍ കൊതിക്കും.
പക്ഷെ,
അടുത്തു വരുമ്പോള്‍
അകലെയായിരുന്നു നീയെങ്കില്‍ എന്നു തോന്നിപ്പോകുന്നു.
III
ആളുകള്‍ അയാളെ തണുപ്പന്‍ എന്നു വിളിച്ചു.അയാളുടെ കണ്ണുകള്‍ ചത്ത മീനെ ഓര്‍മ്മപ്പെടുത്തികൊണ്ടിരുന്നു.ചിലപ്പോളൊക്കെ അയാള്‍ എന്റെ മുന്നിലൂടെ നടന്നു പോകാറുണ്ട്.ലജ്ജ നിറഞ്ഞ ഒരു പുഞ്ചിരിയോടെ അയാള്‍ മുഖം താഴ്ത്തികൊണ്ട് നടന്നു നീങ്ങും.അന്യരുടെ പ്രണയവും കലഹവും അവരുടെ സ്വന്തമാനെന്നറിയാമായിരുന്നിട്ടും അറിയാന്‍ വല്ലാത്ത മോഹം.
ഇയാളെ ഇതുവരെ ഏതെങ്കിലും പെണ്‍കുട്ടി പ്രണയിച്ചിരിക്കുമോ?
കൊതുക്കിന്റെ കാര്യം മഹാ രസമാണ്..
ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും വന്നു കേറി
ചോരക്കുടികുന്ന,
ആര്‍ക്കും ഉപകാരമില്ലാത്ത
ഒരു ജീവി..
ചിലപ്പോള്‍ തോന്നാറുണ്ട്,
എന്തിനാ ദൈവം ഈ ജീവിയെ ഇങ്ങനെ കൊണ്ടു നടക്കുന്നതെന്ന്!
വിടരുവാന്‍ തുടങ്ങിയ എന്റെ ഇതളുകള്‍ നുള്ളിയെറിഞ്ഞു നീ
തിരിഞ്ഞു നോക്കാതെ നടക്കവേ
മണ്ണിലലിഞ്ഞു ചേര്‍ന്ന ചോരകണികകള്‍ പറഞ്ഞു :
“പ്രണയം, ഇനിയും എത്രയോ അകലെയാണ് നിനക്ക്!”
അതെ,
ആവശ്യമില്ലയായ്മയുടെ മണിക്കൂറുക്കളിലൂടെയുള്ള എന്റെ യാത്ര.
ഞാന്‍ എന്തിനെയാണ് തിരഞ്ഞുകൊണ്ടിരുന്നത്?
ഇനി ഞാന്‍ തിരിഞ്ഞു നോക്കേണ്ടത് എവിടെയ്ക്കാണ്?
ചോദ്യങ്ങള്‍ കൊണ്ട് ഞാന്‍ പെട്ടന്ന് ക്ഷീണിതനായതു പോലെ..
ഒരു നിമിഷം കൊണ്ട് മനുഷ്യനെന്ന സ്വാതന്ത്രത്തെ എറിഞ്ഞുടച്ചു
സ്വയം ചങ്ങലയില്‍ ബന്ധിക്കപ്പെട്ട പോലെ..
കഴിഞ്ഞ ദിവസം ദൈവത്തെ കണ്ടപ്പോള്‍,
ജീവിതത്തിന്റെ അറിയാതൊരു വഴിയില്‍ നെടുവീര്‍പ്പിട്ടു നില്‍കുന്ന എന്നെ നോക്കി ദൈവം പറഞ്ഞു, “നിന്നെ ഇതിനാനോട ഞാന്‍ പടച്ചു വിട്ടത്? ചുമ്മാ നിന്നു മോങ്ങാതെ അടിച്ചു പോളികട ജീവിതം..”

നിങ്ങള്‍ എന്നോട് ഏറ്റവും അധികം
പറയുന്നത് നിശബ്ദനായിരിക്കാനാണ്…
പക്ഷെ,
ഈ നിശബ്ദത എന്നെ
തടവുകാരനക്കുന്നു.
തണുത്ത പകലുകളെക്കാള്‍
ഞാന്‍ ഇഷ്ടപെട്ടത്
നീ വരുന്ന രാത്രികളെയായിരുന്നു.
പതിനാലുഇഞ്ചു കമ്പ്യൂട്ടര്‍ സ്ക്രീനിലെ
വളരെ ചെറിയ ചാറ്റ് വിന്‍ഡോയിലൂടെ
നീ എന്നെ നുണക്കള്‍ കൊണ്ട്
തഴുകി,തലോടി.
ശെരിയും തെറ്റും പോലെ, ഒന്നും പൂജ്യവുമായി
നമുടെ വികാരങ്ങള്‍
നീഗൂഢമായ നിര്‍ജീവ ലോകത്തേക്ക്
പാറി പറന്നു.
പുതിയ ലോകം പറയുന്നു
“അകലമില്ല, എല്ലാം അടുത്താണെ”ന്.
എന്നിട്ടും
ഞാനിനും ഏകനാണ്.
എനിക്ക് തോന്നുന്നത്
അകലം കുറഞ്ഞപ്പോള്‍
അടുത്തിരുന്നത് പോലും എനിക്ക് അന്യമായി തീര്‍ന്നെന്നാണ്.
കൊടിയുടെ ചുവപ്പിനു
കരിമ്പനടിച്ചു തുടങ്ങിയപ്പോള്‍
അതു ചെറിയ യുവാക്കളുടെ രക്തം കൊതിച്ചു.
വിജയവും തോല്‍വിയും ആപേക്ഷികമായ
യുദ്ധത്തിന്റെ മുന്‍നിരയിലേക്ക്
അതവരെ പറഞ്ഞയച്ചു.
അവരുടെ ഹൃദയത്തില്‍ നിന്നും
രക്തം പുഴപോലെ ഒഴുകിയപ്പോള്‍
ആ പഴയ ചുവന്ന കൊടി പിന്നെയും
പാറി പറന്നു…
മുതല കണ്ണീരൊഴുക്കി, ആധുനിക പൈശാചികര്‍
ടീവി ക്യാമറക്കള്‍ക്ക് മുന്‍പില്‍
നാണമില്ലാതെ കരഞ്ഞപ്പോള്‍
സ്വന്തമായുണ്ടായിരുന്ന വാക്കുക്കള്‍ പോലും
കടം കൊടുത്തു പഴയ മനുഷ്യര്‍..
അവര്‍ നിശബ്ധരായിരുന്നു,
കാരണം അതല്ലാതെ മറ്റൊന്നും
അവരെ പഠിപ്പിച്ചിരുന്നില്ല, ആരും.
ഉത്തരമില്ലാത്ത ചോദ്യം പോലെ
ചെറിയ യുവാക്കളുടെ ഹൃദയമില്ലാത്ത
ശരീരങ്ങള്‍ അവര്‍ക്ക് മുന്നില്‍ കിടന്നു…
രാത്രിയില്‍ വിജനമായ വഴികളിലൂടെ
ഒറ്റയ്ക്ക് നടക്കുമ്പോള്‍
ഞാന്‍ എന്നും പ്രാര്‍ത്ഥിച്ചിരുന്നു,
ആത്മാവില്ലാത്ത മൊബൈല്‍ ഫോണിന്റെ ആത്മാവായി നീ
അടുത്തെത്തിയിരുന്നെങ്കിലെന്നു.
എത്ര നിരര്‍ത്ഥകമായ പ്രാര്‍ത്ഥന!
നീ എന്നും സ്വയം തീര്‍ത്ത തടവറയുടെ
സുരക്ഷിതത്വത്തിലായിരുന്നല്ലോ..
ഈ ചെറിയ കാലത്തിനിടക്കെന്നും
നിനക്ക് വേണ്ടി യുദ്ധം ചെയുന്ന പോരാളിയുടെ
വേഷമായിരുന്നു എനിക്ക്.
മുറിവേല്‍പ്പിക്കപ്പെടുന്ന പോരാളി
എന്നും തോല്പിക്കപെടുന്ന പോരാളി.
ഹൃദയമേ, എന്നിലിരുന്നു
മറ്റുള്ളവര്‍ക്ക് വേണ്ടി തുടിക്കുന്ന നിനക്ക് ലജ്ജയില്ലേ?
നമ്മുടെ ജീവിതം എന്നും മറ്റുള്ളവര്‍ക്കു
ആശ്വാസം കണ്ടെത്താനുള്ള എന്തോ ഒന്നാണ്.
നമ്മുടെ ദുഃഖങ്ങള്‍,
അവരുടെ കണ്ണീരക്കറ്റനുള്ള വെറുമൊരു കാരണവും!
കള്ളിമുള്‍ചെടിക്കള്‍ക്കിടയില്‍
അറിയാതെ വളര്‍ന്നു പോയൊരു
പാവം ചെടിക്ക്,
വര്‍ഷത്തിലൊരിക്കല്‍ പെയ്യുന്ന മഴ
എന്തായിരിക്കാം നല്‍ക്കുന്നത്?
മഴയുടെ മുഴുവന്‍ സ്നേഹവും
ആ ചെടിക്ക് കൊടുത്തു
അതിനെ വളര്‍ത്തിയാലും
മുള്ളുകള്‍ക്കിടയിലമർന്നു
അതു പിടയില്ലേ?
എങ്കിലും
കള്ളിമുള്‍ചെടിക്കള്‍ക്കിടയിലെ
ഏകാന്തതയെക്കള്‍
ആ പിടച്ചില്‍,
അതുമാത്രം ചെടിയാഗ്രഹിക്കുന്നു.
ഇതൊരു പഴയ കഥയാണ്,പഴയ
കരിയിലയും മണ്‍കട്ടയും തന്നെ
പ്രധാന കഥാപാത്രങ്ങള്‍.
ഇപ്രാവശ്യം അവര്‍ പോയത്
കാശിക്കല്ല,അതൊരു ഒളിച്ചോട്ടമായിരുന്നു.
കാരണം, അവര്‍ പ്രണയിച്ചിരുന്നു.
|| Read more
Recent Comments